Thursday, November 20, 2008

ഒരു ഫാഷന്‍ ടി വിയുണ്ടാക്കിയ പുകിലുകളേ...!

















നാട്ടിലൊരു ചക്ക്യമ്മൂമ്മയുണ്ട്‌,അതു പോലെ മേമയുടെ വീടിനടുത്ത്‌ പേരറിയാത്ത ഒരു അമ്മായിയും. മേമയുടെ മോള്‍ മാളു അമ്മായിക്കിട്ടിരിക്കുന്ന പേര്‌ മൊലമ്മായി എന്നാണ്‌. വിവരം വച്ചിട്ടില്ലാത്ത പ്രായത്തില്‍ ഞങ്ങള്‍ പിള്ളേരും ഒളിഞ്ഞും തെളിഞ്ഞും അമ്മായിയെ ആ പേരാണ്‌ വിളിച്ചു പോന്നത്‌. പിന്നെ പരസ്‌പരം കാണുമ്പോള്‍ നാണം തോന്നുന്ന പ്രായമായപ്പോഴാണ്‌ ആ വിളിക്ക്‌ അന്ത്യമായത്‌. ചക്ക്യമ്മൂമ്മയാകട്ടെ പഴയ മാറുമറക്കാക്കാലത്തെ പ്രതിനിധിയാണ്‌. ആളുടെ വയസ്സ്‌ എത്രയാണെന്ന്‌ വീട്ടുകാര്‍ക്ക്‌ പോലും കൃത്യമായറിയില്ല. എന്നാലും മകനായ ശേഖരേട്ടനും കൊച്ചുമോനായ ലല്ലുവിനുമൊക്കെ അമ്മൂമ്മയുടെ ഈ മാറുമറക്കാനയം വല്ലാത്ത ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സാണുണ്ടാക്കുന്നത്‌. ഞങ്ങള്‍ മൊലമ്മായി എന്നു വിളിക്കുമ്പോള്‍ അവിടത്തെ വീട്ടുകാരും ഈ കോംപ്ലക്‌സിന്റെ പരകോടിയില്‍ ചെന്നിരുന്നിരിക്കണം. സ്വന്തം ആള്‍ക്കാര്‍ ഇത്തരത്തില്‍ ഒരു വേറിട്ട ഫാഷന്‍ കാഴ്‌ച പുറത്തിറക്കിയാല്‍ മാത്രമേ ഇവര്‍ക്ക്‌ പ്രശ്‌നമുള്ളൂ. അല്ലേലും ആരാന്റമ്മക്ക്‌ ഭ്രാന്ത്‌ പിടിച്ചാലല്ലേ കാണാന്‍ ചേലുള്ളൂ..?ഇങ്ങനെ മാനസിക പീഠനം അനുഭവിക്കുന്ന ലക്ഷോപകോടികള്‍ നമ്മുടെ രാജ്യത്തുണ്ടെന്നതാണ്‌ സത്യം. സുന്ദരിയായ ഭാര്യയെപ്പേടി, മകള്‍ ഉടുത്തൊരുങ്ങിയാല്‍ മുറുമുറുപ്പ്‌, മകന്‍ ഫാഷന്‍ ടി വി അറിയാതെയെങ്ങാന്‍ വച്ചു കണ്ടാല്‍ ഗ്വാ ഗ്വാ വിളി...സത്യത്തില്‍ നമുക്ക്‌ ഈ എല്ലാം തുറന്നു കാണിക്കുന്ന ഫാഷന്‍ വേണോ? ചോദിക്കാന്‍ കാരണമുണ്ട്‌, ഇക്കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്‌ അനുവദിച്ചതില്‍ കൂടുതല്‍'മാംസം' കാണിക്കുന്നുവെന്ന്‌ പറഞ്ഞ്‌ മലയാളിയുടെ മിഡ്‌ നൈറ്റുകളെ ഹോട്ടാക്കിയിരുന്ന ഫാഷന്‍ ടി വി രണ്ട്‌ മാസത്തേക്കായി നിരോധിച്ചത്‌. കേന്ദ്ര പ്രക്ഷേപണ മന്ത്രി പ്രിയരഞ്‌ജന്‍ ദാസ്‌ മുന്‍ഷിയുടെ ഈ നടപടി അല്‌പം ഭേദപ്പെട്ട രീതിയില്‍ത്തന്നെ അദ്ദേഹത്തോടുള്ള ഒരു വിഭാഗത്തിന്റെ പ്രിയം കുറച്ചു എന്നതാണ്‌ സത്യം. രാവിലത്തെ ഓഫീസ്‌ യാത്ര,ബസ്‌ മാറിക്കയറല്‍, തിരക്ക്‌,വിയര്‍പ്പ്‌,ബോസിന്റെ തെറി,ഓട്ടം,ചാട്ടം,മലക്കം മറിച്ചില്‍..ഇങ്ങനെ ഗ്രേറ്റ്‌ ബോംബെ സര്‍ക്കസുകാര്‍ പോലും മൂക്കത്തു വിരല്‍ വച്ചു പോകുന്ന അഭ്യാസപ്രകടനങ്ങളും കഴിഞ്ഞതിനു ശേഷമാണ്‌ മുഖ്യധാരാ മലയാളികളുടെ വൈകുന്നേരങ്ങളിലെ കുടുംബപ്രവേശം. ഭാര്യയാകട്ടെ ഭക്ഷണം പാകം ചെയ്യല്‍,തുണിയലക്ക്‌, അടിച്ചുവാരല്‍..എണ്ണിയാല്‍ത്തീരില്ല. സ്വന്തമായി ഒരു സര്‍ക്കാര്‍ ജോലി കൂടിയുണ്ടെങ്കില്‍ പിന്നെ അവരുടെ രാത്രിയിലെ നിലപാടെന്താണെന്ന്‌ നമുക്ക്‌ ജഗതിയുടെ ഡയലോഗിലൂടെ മനസ്സിലാക്കാം.

"എന്തു പറയാനാ കിടക്ക കണ്ടാല്‍ ഓളൊരു ശവാണ്"

പിന്നെ പാവപ്പെട്ട ഭര്‍ത്താവിന്‌ വേണമെങ്കിലൊന്ന്‌ സൂചിപ്പിക്കാം-"അല്ലയോ പ്രിയ്യപ്പെട്ട ഭാര്യേ..ബഹുമാന്യനായ കാന്തപുരം തങ്ങള്‍ പറഞ്ഞതു നീ കേട്ടില്ല"യെന്ന്‌. ബഹുഭാര്യത്വമെന്നോ മറ്റോ അറിയാതെ പറഞ്ഞു പോയാല്‍ പിന്നെ ആ രാത്രിയല്ല ഒരു രാത്രിയും നോക്കേണ്ട.അഥവാ ഒരു മയത്തില്‍ അടുത്തു ചെല്ലുമ്പോഴായിരിക്കും ബോംബ്‌ പൊട്ടുക."പോയ്‌ക്കോണം അവിടുന്ന്‌" പാവപ്പട്ട ഭര്‍ത്താവ്‌ മുഖ്യന്‍ അപ്പോള്‍ ചോദിക്കും.
"എങ്ങോട്ട്‌"
മറുപടിയും ഇന്‍സ്റ്റന്റായി കിട്ടും."നിങ്ങള്‍ടെ ബഹുഭാര്യേടെ അടുത്തേക്ക"

"ശരി" പാവപ്പെട്ട ആ മനുഷ്യന്‍ ജുഡീഷ്യറിയേയും ശപിച്ച്‌ മിണ്ടാതവിടെ കിടക്കും. കാരണം,ബലാത്സംഗവും ഭീകരമായ ഒരു കുറ്റമാണല്ലോ...!












ഇത്തരത്തില്‍ പാവങ്ങളായ ഭര്‍ത്താവുദ്യോഗസ്ഥര്‍ക്ക്‌ ആശ്വാസവും ആത്മാവിനെ ചൂടു പിടിപ്പിക്കാനുള്ള സുഹൃത്തും വഴികാട്ടിയുമൊക്കെയായിരുന്നു ഫാഷന്‍ ചാനലും പുത്രി മിഡ്‌നൈറ്റ്‌ ഹോട്ടും. രാത്രിയില്‍ കിടക്കക്കു ചുറ്റും ലൈന്‍ ഓഫ്‌ കണ്‍ട്രോള്‍ നിര്‍മ്മിച്ച ഭാര്യമാരും തങ്ങള്‍ നല്ല ഡ്രസ്സിട്ടാല്‍ കണ്ണുരുട്ടുന്ന അച്ചന്മാര്‍ക്കെതിരെ മക്കളുമാണ്‌ ഇവിടെയും ഇടങ്കോലിട്ടത്‌. കുട്ടികള്‍ പഠിക്കുന്ന സമയത്തും കുടുംബക്കാര്‌ കൂടിയിരുന്ന സൊറ പറഞ്ഞ്‌ സീരിയലും സ്റ്റാര്‍ സിംഗറുമൊക്കെ കാണുന്ന സമയത്തുമാണ്‌ ഫാഷന്‍ ചാനലിന്റെ ഈ അക്രമമെങ്കില്‍ ഓ കെ. പക്ഷേ ഇത്‌ നട്ടപ്പാതിരാക്ക്‌ 11 മണിക്ക്‌ ശേഷം. മന്ത്രിക്ക്‌ കൊടുത്ത പരാതിയില്‍ പറഞ്ഞതോ? കുട്ടികള്‍ ടി വി കാണുന്ന സമയത്താണ്‌ ഈ അതിക്രമങ്ങളെന്ന്‌. എന്തുചെയ്യാനാണ്‌? സര്‍ക്കാരും പത്രക്കാരും ചാനലുകാരും പോലീസുമൊക്കെ ഇപ്പോള്‍ പെണ്ണുങ്ങളുടെ കൂടെയല്ലേ. പരാതി കിട്ടിയതും മന്ത്രി ഭരണമൊക്കെ തത്‌ക്കാലത്തേക്ക്‌ മറന്ന്‌ കുത്തിയിരുന്ന്‌ ചാനല്‍ കാണാനും തുടങ്ങി. പിറ്റേ ദിവസം പ്രസ്‌താവന. പ്രക്ഷേപണ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌ത്‌ ഭാരതീയ സംസ്‌ക്കാരത്തെ അപകീര്‍ത്തിപ്പെടുത്തുകയും പൊതുധാര്‍മ്മികതയെ മാരകമായ രീതിയില്‍ ബാധിക്കുകയും ചെയ്‌തതിന്‌ എഫ്‌ ടി വി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഫാഷന്‍ ടി വിക്ക്‌ ഇന്ത്യയില്‍ രണ്ട്‌ മാസത്തേക്ക്‌ വിലക്ക്‌. ഇടി വെട്ടി പിന്നാലെ പാമ്പ്‌ കടിയും. പണ്ടത്തെച്ചങ്കരന്‍ പിന്നേയും ദാണ്ടെ കോക്കനട്ട്‌ ട്രീയില്‍ത്തന്നെ. ഭര്‍ത്താവുദ്യോഗസ്ഥരുടെ രാത്രികള്‍ പിന്നെയും നിദ്രാവിഹീനങ്ങള്‍. പട്ടി പുല്ലു തിന്നുകേമില്ല....! ഇതോടെ അവര്‍ക്ക്‌ ഒരു കാര്യം മനസ്സിലായി ടി വി കാണുന്ന സമയത്ത്‌ എന്റെ മകന്‍/മകള്‍ കാണുന്നത്‌ എഫ്‌ ടി വിയാണ്‌. അല്ലാതെയെങ്ങനെ പിള്ളേരീ പരാതി കൊടുക്കും. എടാ മക്കളേ! എന്തൊക്കെയായാലും ആ ആധിപത്യം അധികനാള്‍ നീണ്ടുനിന്നില്ല. ടി വിക്കാര്‍ ചെന്ന്‌ കരഞ്ഞ്‌ കാലു പിടിച്ച്‌ ഇനിയിതാവര്‍ത്തിക്കില്ലെന്ന്‌ ആണയിട്ടതോടെ മന്ത്രിയും അയഞ്ഞു. ഏപ്രില്‍ അവസാനത്തോടെ നിരോധനം അങ്ങ്‌ അറബിക്കടലില്‍. എന്നാല്‍ കാര്യം അതല്ലായെന്നും മന്ത്രിയെ കാണാന്‍ പോയ ഫാഷന്‍ ടി വി അധികൃതര്‍ മന്ത്രിക്ക്‌ ഇന്ത്യയിലിറങ്ങിയ ഒരു പുസ്‌തകം(കാമസൂത്രമെന്നോ മറ്റോ ആണ്‌ പേര്‌) കൊടുത്തെന്നും അതിലെഴുതിയിരിക്കുന്നതു വായിച്ച്‌ കണ്ണു തള്ളി ഈ ഫാഷന്‍ ടി വി എന്തു മാന്യന്‍ എന്നും പറഞ്ഞ്‌ സംപ്രേഷണാനുമതി കൊടുത്തുവെന്നുമാണ്‌ അസൂയക്കാര്‍ പറഞ്ഞു നടക്കുന്നത്‌. ഇപ്പോള്‍ ഇതെല്ലാം പറയാന്‍ കാരണമുണ്ട്‌. ഈയടുത്ത സമയത്ത്‌ ഈയുള്ളവനും സാഹചര്യങ്ങളുടെ നിരന്തര പ്രേരണ മാനിച്ച്‌ എഫ്‌ ടി വിയൊന്ന്‌ കണ്ടു. അപ്പോഴാണ്‌ അപകടം മണത്തത്‌. വീണ്ടും മന്ത്രിക്ക്‌ പുസ്‌തകം കൊടുക്കാറായെന്നാണ്‌ സൂചന. എല്ലാ പരിധിയും വിട്ട്‌ കാണിക്കാവുന്നതിന്റെ അങ്ങേയറ്റം വരെ കാണിച്ച്‌ നല്ല കുടുംബത്തില്‍പ്പിറന്നതും അല്ലാത്തതുമായ കുറേ പെണ്ണുങ്ങളങ്ങനെയങ്ങനെ..ശ്ശോ,നാണം വരുന്നു. അതും ഇപ്പോഴിത്തിരി നേരത്തെയാണ്‌. 10.30-ഓടെ അക്രമങ്ങള്‍ തുടങ്ങും. മന്ത്രിയും മാന്യമഹിളാജനങ്ങളും പിള്ളേരുമൊന്നും ഇത്‌ കാണുന്നില്ലേ? അതോ കണ്ടിട്ടും കാണാത്ത മട്ടാണോ? പിന്നെയും അന്വേഷിച്ചു,ഇപ്പോഴും പഴയ മന്ത്രി തന്നല്ലേ? ആണല്ലോ! പിന്നെന്താ ഇത്ര കാലതാമലം? ഇതിനു മുമ്പും ചില ചാനലുകള്‍ ചില പ്രത്യേക പരിപാടികളുടെ ജാതകദോഷം കൊണ്ട്‌ പേരുദോഷം കേട്ട്‌ താത്‌ക്കാലികാവധിയിലേക്ക്‌ പ്രവേശിച്ചിട്ടുണ്ട്‌.'The World?s Sexiest Advertisemen' കാണിച്ചതിന്‌ എ എക്‌സ്‌ എന്നും Zee Cafe യുമൊക്കെ ഇപ്രകാരത്തില്‍ അപകടത്തില്‍ പെട്ടതാണ്‌. സെക്‌സിയായ നൃത്തക്കാരികളുടേയും ഒരു പെണ്‍കുട്ടി ഐസ്‌ക്രീം നക്കിത്തിന്നുന്നതിന്റെയും വീഡിയോകളാണ്‌ എഫ്‌ ടി വിയുടെ നെഞ്ചത്തടിച്ചത്‌. സ്‌കൂള്‍-കോളേജ്‌ പിള്ളേരുടെ പരാതി കൂടിയായപ്പോള്‍ അവസാനത്തെ ആണിയുമായി. അമേരിക്കന്‍ സായിപ്പും മദാമ്മയും കെട്ടിപ്പിടിച്ചും ഉമ്മ വച്ചും പൊതുവഴിയില്‍ കാണിക്കുന്നത്‌ അവര്‍ക്ക്‌ അവരുടെ ജീവിതത്തിന്റെ ഒഴിച്ചു കൂടാനാകാത്ത പ്രവൃത്തികളാണെങ്കില്‍ ഇന്ത്യയില്‍ ആ സ്വഭാവവും കൊണ്ട്‌ വന്നാല്‍ വകുപ്പ്‌ പീഡനമാണ്‌. പിന്നെ ഇന്ത്യന്‍ കള്‍ച്ചറിനെ നോക്കി കൊഞ്ഞനം കുത്തിയതിന്‌ ശിക്ഷ വേറെയും. ഇന്ത്യയിലാകമാനം 65 മില്ല്യണ്‍ വീടുകളില്‍ കേബിള്‍ കണക്ഷനുണ്ടെന്നാണ്‌ എയര്‍ടെല്ലിന്റെയും റിലയന്‍സുമൊക്കെ ഡാറ്റാ ഡിഷുമായി വരുന്നതിനു മുമ്പത്തെ(2007) കണക്ക്‌. ഇപ്പോള്‍ റൊമാന്റിസത്തിനും അടിക്കും ഇടിക്കും സ്‌പോര്‍ട്‌സിനുമൊക്കെ ഓരോ വിഭാഗങ്ങള്‍ നല്‍കി ഡിഷ്‌ ടി വി വന്നതോടെ എഫ്‌ ടി വിക്കുമപ്പുറം മലയാളിയുടെ സ്വകാര്യാനന്ദത്തിന്‌ സാധ്യതകളേറെയായിട്ടുണ്ട്‌. 300 കേബിള്‍ ചാനലുകളുമായി 2010-ഓടെ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ കേബിള്‍ വരിക്കാരുള്ള രാജ്യമാവാനുള്ള ഓട്ടത്തിലാണ്‌ ഇന്ത്യ. ഇതിനിടയിലാണ്‌ Cable Television Networks (Regulation) Act 1995 ന്റെ പേരും പറഞ്ഞ്‌ ആവശ്യത്തിലേരെ ആവശ്യക്കാരുള്ള ചാനലിനോടൊരു ഗുസ്‌തി പിടുത്തം. മന്ത്രിയും വിചാരിച്ച്‌ കാണും നമ്മുടെ പൂര്‍വ്വികന്മാരുടെ ആശയം പ്രചരിപ്പിക്കാന്‍ ഒരു ചാനലെങ്കിലും ഉണ്ടല്ലോയെന്ന്‌. പിന്നെ പിള്ളേരൊക്കെ ഒരുപാട്‌ മാറിയില്ലേ? ഇന്നലെക്കൂടി കേട്ടതേയുള്ളൂ ഒരു മുന്‍ മിസും കൂട്ടുകാരിയും കൂടി അച്ചനെയും അമ്മയേയും കുത്തിക്കൊന്നെന്ന്‌. വിദേശികളെ കാറില്‍ക്കയറ്റിക്കൊണ്ട്‌ നാടു കാണിക്കാമെന്നു പറഞ്ഞ്‌ പീഠനം,കൊച്ചുകുട്ടികള്‍ക്കു പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥ..എത്ര മഹത്തരമായ സംസ്‌കാരം!
ഇനിയെന്തോന്ന്‌ നിരോധനം? So,ഭാര്യ പിണങ്ങിയാലും വീട്ടില്‍ ആളില്ലേലും മലയാളി മങ്കന്‌ എഫ്‌ ടി വിയി ല്‍ത്തന്നെ കഞ്ഞി...
(ദയവായി ഇതു വായിച്ച്‌ പെണ്‍സുഹൃത്തുക്കളാരും കോപിക്കുകയോ അപകീര്‍ത്തിപ്പെടുത്തിയെന്ന്‌ പരാതിപ്പെടുകയോ ചെയ്യരുത്‌. നിങ്ങളോട്‌ എല്ലാ ബഹുമാനവും പുലര്‍ത്തി മനസ്സില്‍ തോന്നിയ കുറച്ച്‌ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചതാണ്‌. തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ...)

9 comments:

അശ്വതി/Aswathy said...

ഉദ്ഘാടനം എന്റെ വക തന്നെ.
എഫ് ടി വി മാത്രമല്ല മിക്ക ചാനലുകളും ൧൦ മണി കഴിഞ്ഞാല്‍ എങ്ങനെ ഒക്കെ തന്നെ അല്ലെങ്കില്‍ അതിനെ വെല്ലുന്നവ. എങ്കിലും എന്റെ അഭിപ്രായം എഫ് ടി വി യാതൊരു കാരണവശാലും പ്രോഹത്സാഹിപ്പിക്കേണ്ടതല്ല എന്ന് തന്നെ യാണ്.
പിന്നെ പ്രതിഷേധികേണ്ട കാര്യങ്ങള്‍ ഒരുപാടു ഈ പോസ്റ്റില്‍ കാണുന്നുണ്ടെങ്കിലും, 'പോട്ടെ, ചെറിയൊരു കുട്ടിയല്ലേ ...' എന്ന് കരുതി വെറുതെ വിട്ടിരിക്കുന്നു.
എഴുതുന്ന സ്റ്റൈല്‍ വളരെ നന്നായിട്ടുണ്ട്.
ആശംസകള്‍

Anil cheleri kumaran said...

അതേ എഫ് ടി.വി. വേണ്ട!!

ബഷീർ said...

കൊള്ളാം .
എഫ്‌.റ്റി വിയെ പറ്റി അറിയാത്തത്‌ കൊണ്ടും കാണാത്തത്‌ കൊണ്ടും ഒന്നും പറയുന്നില്ല. നഗ്നതാ പ്രദര്‍ശനം കൊണ്ടല്ലെ ഇന്ന് പലരും ജീവിക്കുന്നത്‌ തന്നെ

smitha adharsh said...

ഞാന്‍ ഈ പോസ്റ്റ് മുന്പേ വായിച്ചു കേട്ടോ.ആരെങ്കിലും ആദ്യം കംമേന്റട്ടെ എന്ന് കരുതി കുറച്ചു വെയിറ്റി.എഫ്.ടി.വി.ചിലപ്പോഴെന്കിലും നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തോന്നിയിട്ടുണ്ട്.കുട്ടികളൊക്കെ കണ്ടാല്‍,അവര്ക്കു നല്ലതേത്,ചീത്തയേത്‌ എന്ന് തിരിച്ചറിയാനുള്ള കഴിവില്ലല്ലോ..ആ പ്രായം കഴിഞ്ഞു അവരതു കണ്ടാല്‍..അപ്പൊ,പിന്നെയൊന്നും പറയാനില്ല..

നവരുചിയന്‍ said...

എഫ്.ടി.വി വേണ്ട .... അതിലെ പെണ്‍കുട്ട്യോളെ കാണാന്‍ ഒരു രസോം ഇല്ല ... കാണുമ്പോ ഇവര്ക്കൊകെ ദിവസോം ഓരോ ബിരിയാണി വാങ്ങി തിന്നൂടെ എന്ന് തോന്നും

Jayasree Lakshmy Kumar said...

എഫ് ടി വി യെ പറ്റി പരിഹാസപൂർവ്വം പറയുന്നത് ഒരുപാട് കെട്ടിട്ടുണ്ട്. സംഭവം കണ്ടിട്ടില്ല. അതു കൊണ്ട് ഞാനും ഒന്നും പറയുന്നില്ല [അഥവാ, ഒന്ന് കണ്ടു കഴിഞ്ഞ് അഭിപ്രായം പറയാം ല്ല്ലേ?]

Sunil said...
This comment has been removed by the author.
Sunil said...

Ftv undakkiya pukilukal kollam,nirikshana padavam velivakkunna oru rechana oppam sahrudayarkku aaswathikkanum charchaykkum vazhivekkunnava, ithu thanneyalley vendathum.
Pinney mattonnu, kalavandi;niravi, deasel enginum okkey kanda nammal ippo hydragentey pinnaley yalley ennu parayunna poley 256 kbps to 2 mbps ulla internet prayabheda menyea ippo kittunna kalama,athukondu nirodhanam kondu preyojanam undakumo?undakumennu kurachuper viswasikkunnu, athavarkku aswasamakattey.

Jaffer Ali said...

എന്തു പറയാനാ കിടക്ക കണ്ടാല്‍ ഓളൊരു ശവാണ്"
pinne ftv allathe enthu raksha???