Monday, December 1, 2008

അഛന്‍





















യുദ്ധാനന്തരം
കൂട്ടിക്കിഴിക്കാനിരുന്നപ്പോള്‍
എന്റെ നഷ്‌ടം ജീവിതമായിരുന്നു
അവള്‍ക്ക്‌ നഷ്‌ടപ്പെട്ടത്‌
അമ്പത്‌ ലക്ഷവും
ഒരു ഇന്നോവ കാറും
എന്റെ നേട്ടം നാശമായിരുന്നു
അവളുടേത്‌ പുതിയൊരാണും
കാലാള്‍പ്പടയെ നഷ്‌ടപ്പെട്ട എനിക്ക്‌
പക്ഷേ എന്റെ മകള്‍ കൂട്ടുണ്ടായിരുന്നു
അതാണിപ്പോള്‍ എന്റ ദു:ഖവും
സംശയം മാത്രം ചോദിക്കാനറിയുന്ന
ഈ പ്രായത്തില്‍ അവള്‍
എന്നോട്‌ അമ്മയുടെ
അര്‍ത്ഥം ചോദിക്കുന്നു
ഉത്തരം പറയാന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി
പിന്നെ അവളുടെ കൊച്ച്‌ സ്ലേറ്റില്‍ ഞാന്‍ 'സ്‌നേഹം' എന്നെഴുതി
നെറ്റിയില്‍ ചുംബിച്ചു കൊണ്ടു പറഞ്ഞു
ഇതാണ്‌ അമ്മ
"അപ്പോള്‍ അഛനോ?"
ഞാന്‍ കുഴങ്ങിപ്പോയി
പെട്ടെന്നൊരു പൊന്നുമ്മ
എന്റെ കവിളില്‍ തന്ന്‌
അവള്‍ പറഞ്ഞു
എനിക്കറിയാട്ടോ
ഇതാ എന്റെ അഛന്‍..

7 comments:

രാജീവ്‌ .എ . കുറുപ്പ് said...

എന്റെ നേട്ടം നാശമായിരുന്നു
അവളുടേത്‌ പുതിയൊരാണും

പെട്ടെന്നൊരു പൊന്നുമ്മ
എന്റെ കവിളില്‍ തന്ന്‌
അവള്‍ പറഞ്ഞു
എനിക്കറിയാട്ടോ
ഇതാ എന്റെ അഛന്‍

കണ്ണുകള്‍ ഈറന്‍ അണിയിപ്പിച്ച ദുഷ്ടാ, സാധനം മേടിച്ചു ഞാന്‍ ദേ വരുന്നു. ഗ്ലാസ് കഴുകി വച്ചോ.

അണ്ണന്‍ പുലി തന്നെ, ഈ കവിത പുറത്തു നിന്നു നോക്കിയാല്‍ ചെറുത്‌, അതിനുള്ളിലോ ഒരു പാടു വേദനകള്‍, ജീവിത സത്യങ്ങള്‍, യാഥാര്‍ത്യങ്ങള്‍ എല്ലാം ഉള്ള 22 കാരറ്റ് തനി തങ്കം

അശ്വതി/Aswathy said...

ചെറിയ വരികളും വലിയ കാര്യവും.
നന്നായിട്ടുണ്ട്.വരികളും.അതിലെ കാര്യവും ഇഷ്ടമായി.ആശംസകള്‍

smitha adharsh said...

really touching...
ശരിക്കും മനസ്സില്‍ തട്ടി.

Jayasree Lakshmy Kumar said...

ഏതാനും വരികളിൽ കൂടി എന്റെ കണ്ണു നനയിച്ചു കളഞ്ഞല്ലൊ പഹയാ. ഒരുപാടിഷ്ടപ്പെട്ടു

ശ്രീ said...

വളരെ വളരെ നന്നായിരിയ്ക്കുന്നു.

ചാളിപ്പാടന്‍ | chalippadan said...

Really good one. I can't express my feelings. The first thing i done after reading this was to call my daughters.
Thumps up.

ഗൗരിനാഥന്‍ said...

പഹയാ...കൊള്ളാം കേട്ടോ..കുറെ നേരുകള്‍, കുറെ സ്നേഹം..എല്ലാം കൊണ്ടും നന്നായി..